നേരിയ മഴ ചാറ്റലിലൂടെ നടക്കുമ്പോള്‍ ഓര്‍മ്മകള്‍ ഏതൊക്കെ വിധത്തിലാണ് പുണരുന്നത്... ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും മഴ എങ്ങനെയൊക്കെയോ എന്നെ സ്വാധീനിച്ചിരുന്നു... അമ്മയാണ് മഴയെ പുണരാന്‍ പഠിപ്പിച്ചത്...സുന്ദരിയായ അമ്മയുടെ നീളമുള്ള മുടിയിലൂടെ ഇറ്റ് വീഴുന്ന മഴ... ഓര്‍മ്മകളില്‍ ആദ്യമെത്തുന്നത് ഒന്നാം ക്ലാസ്സിലേക്കുള്ള യാത്രയാണ്...ഒന്നാമത്തെ ദിവസം തന്നെ മഴയെ പുണര്‍ന്നു ക്ലാസ്സില്‍ ഇരുന്ന ഒരേ ഒരു കുട്ടി ഞാന്‍ ആയിരിക്കും...
പുഷ്പ ടീച്ചര്‍ തല തോര്‍ത്തി ഡ്രസ്സ് എങ്ങനെ ഉണക്കും എന്നറിയാതെ നിന്നത് ഇപ്പോളും ഞാന്‍ ഓര്‍ക്കുന്നു... കരച്ചിലുകല്ക്കിടയിലും കൂട്ടുക്കാരെന്നെ അത്ഭുതത്തോടെയാണ് നോക്കിയത്... ദിവസങ്ങള്‍ക്കു ശേഷം ജനലരികില്‍ ഇരിക്കാന്‍ മത്സരിക്കുന്ന കൂട്ടുക്കാര്‍ക്കിടയില്‍ ഞാനും അടിപിടി കൂടിയിട്ടുണ്ട്...മഴ ചാറ്റലില്‍ നനയുമ്പോള്‍ കിട്ടുന്ന ഒരു അനുഭൂതി പറഞ്ഞരിയിക്കുവാനെ വയ്യ...
സ്കൂളിലേക്ക് വരുന്ന വഴിയിലാണ് വത്സലേച്ചിയുടെ വീട് അവരുടെ കുഞ്ഞു പൂന്തോട്ടത്തില്‍ നിറയെ പനനീര് പൂക്കളായിരുന്നു ...വെള്ള നിറത്തില്‍ ചുവപ്പില്‍ ഇളം റോസില്‍ അവ അങ്ങനെ പൂത്തുലഞ്ഞു നില്‍ക്കുന്നത് കാണാന്‍ നല്ല ഭംഗിയാണ്... എന്തോ ഞാന്‍ കൊതിയോടെ നോക്കുന്നത് കൊണ്ടാവും ഇടയ്ക്കിടെ അവരെനിക്കു ഓരോ പൂക്കള്‍ തന്നിരുന്നു...ഒരു പക്ഷെ ദിവസവും വൈകുന്നേരം ചായ കൊടുക്കുന്നത് എന്റെ അമ്മ ആയതു കൊണ്ടുള്ള സ്നേഹമാവാം...എങ്കിലും ആ പൂക്കള്‍ക്ക് ആയുസ്സ് വളരെ കുറവായിരുന്നു ചിലപ്പോള്‍ സ്കൂളില്‍ എത്തുമ്പോഴെക്കും ഉതിര്‍ന്നു വീണു
പകുതിയായിട്ടുണ്ടാകും...അതുമല്ലെങ്കില്‍ രണ്ടാം ക്ലാസ്സിലെ ലീന ടീച്ചര്‍ തലയില്‍ നിന്നെടുത്തു കൊണ്ട് പോകും..എടുക്കരുത് എന്ന് പറയാന്‍ പലതവണ ആഗ്രഹിക്കാരുണ്ടെങ്കിലും പറയാറില്ല... അത് കൊണ്ടാവും ആ ടീച്ചറെ എനിക്കിഷ്ട്ടമല്ലാതായത്... മഴയില്‍ ക്ലാസ്സെടുക്കുമ്പോള്‍ ഞാന്‍ ഒന്നും കേള്‍ക്കാറില്ല മഴയുടെ ഇമ്പമാര്‍ന്ന ശബ്ദം മാത്രം... പുഷ്പ ടീച്ചറുടെ കഠോര ശബ്ദം എനിക്കിഷ്ട്ടമാല്ലായിരുന്നെങ്കിലും അവരെ എനിക്കിഷ്ട്ടമായിരുന്നു. ഒരുപാട് പൂക്കളുകളുള്ള സാരിയാണ് എന്നും അവര്‍ ഉടുത്തിരുന്നത്... പൂക്കളോടുള്ള സ്നേഹം പണ്ട് മുതലേ ഉണ്ടായിരുന്നു...എങ്കിലും പറിച്ചെടുത്ത് അവയെ ഇല്ലാതാക്കുന്നതിലുള്ള വിഷമം അന്നുണ്ടായില്ല...അമ്മ ആ പൂക്കളുടെ വേദനയെ കുറിച്ച് കഥ പറയും വരെ... ഇത്രയും വലുതായിട്ടും ഇപ്പോളും അമ്മ എന്തൊക്കെ കാര്യങ്ങളിലാണ് എന്നെ സ്വാധീനിച്ചിരിക്കുന്നത് എന്നെത് എന്നെ അത്ഭുതപ്പെടുത്താറുണ്ട്...
കുഞ്ഞിലെ തനിച്ചിരിക്കാന്‍ ഇഷ്ട്ടപെട്ടിരുന്ന കുട്ടിയായിരുന്നു ഞാന്‍...അച്ഛന്റെ വീട്... ഇന്നും മായ്ച്ചു കളയാന്‍ പറ്റാത്ത വേദന നിറഞ്ഞ ഓര്‍മ്മ.... അവിടെ കൂടുതല്‍ പറങ്കി മാവുകള്‍ ആയിരുന്നു...ഏതെങ്കിലും പറങ്കി മാവില്‍ അള്ളി പിടിച്ചിരുന്നും മഴയെ കണ്ടിട്ടുണ്ട്... മഴയോര്‍മ്മകള്‍ക്ക് എന്റെ അത്രേം തന്നെ പഴക്കമുണ്ട്... അതിങ്ങനെ നീണ്ടു നീണ്ടു പോകും...