Tuesday, 2 February 2016


"നിന്‍റെ വിശപ്പിന്‍റെ ഇര ...
എന്നും ഞാനായിരുന്നു...
നിനക്ക് വിശന്നപ്പോള്‍...
പകുത്തു തന്നതെന്‍റെ യൗവ്വനം ...
നിനക്കു ദാഹിച്ചപ്പോള്‍..
പകുത്തു തന്നതെന്‍റെ രക്തവീഞ്ഞ്...
നിന്റെ വിശപ്പും ദാഹവും
തീര്‍ക്കാനായി ഓരോരോ രൂപങ്ങള്‍
ഒടുവിലൊടുങ്ങാനസ്ഥിയായി...
രൂപാന്തരപ്പെട്ടപ്പോഴും
പ്രാര്‍ത്ഥിച്ചതൊന്നു മാത്രം...!!!
നിന്‍റെ വിശപ്പിന്‍റെ ഇര...
എന്നും ഞാനായിരിക്കണേയെന്ന്... "

നന്ദിത രാഹുല്‍
23/11/2015